പാലക്കാട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിനിടെ പരുത്തിപ്പുള്ളി കണക്കത്തറ പൂതിരിക്കാവ് പ്രദേശത്തെ 400 ഓളം പേര് ബിജെപിയില്‍ ചേര്‍ന്നു. യുഡിഎഫിന്റെ പടയൊരുക്കം യാത്ര ജില്ലയില്‍ പ്രവേശിച്ച അന്ന് തന്നെയാണ് ഇത്രയും പേര് പാര്‍ട്ടി വിട്ടത് എന്നതു ചര്‍ച്ചയായി. കഴിഞ്ഞ ഏപ്രിലില്‍ 40 ഓളം പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.
എന്നാൽ ഇത്രയും പേര് ഒന്നിച്ചു പാർട്ടി മാറിയത് യു ഡി എഫ് കേന്ദ്രങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. പരുത്തിപ്പുള്ളിയില്‍ ചേര്‍ന്ന സ്വീകരണ യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉത്ഘാടനം ചെയ്തു. മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും കൂടിയായ ഗോപി നാഥിന്റെ വാര്‍ഡില്‍ നിന്നാണ് ഇത്രയേറെ പേര് കൂട്ടത്തോടെ ബിജെപിയിലേക്ക് പോയത്.
സോളാർ കേസിന്റെ തലവേദനയ്ക്കിടെയാണ് ഇത്രയും പേര് കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത്.
Post Your Comments