Latest NewsNewsInternationalTechnology

അതിശയിപ്പിക്കും ഈ ഫേസ് ബുക്ക് രാജാവിന്റെ കൊട്ടാരം

ലോകത്തിലെ ഏറ്റവും ധനികരായ ആളുകളിൽ ഒരാളാണ് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്.അതെ സമയം ഏറ്റവും എളിമയേറിയ ജീവിതം നയിക്കുന്ന ഒരാൾ കൂടിയാണ് മാർക്ക് .

ഏതാനും വർഷങ്ങൾക്ക് മുൻപാണ് മാർക്ക് ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങുന്നത്.അന്ന് അതിനു ചിലവാക്കിയ തുക ഇന്ത്യൻ രൂപയിൽ ഏകദേശം 45 കോടിയോളം വരും. അമിതാഡംബരം ആവില്ല.കാരണം അദ്ദേഹത്തിന്റെ വരുമാനവും അദ്ദേഹം കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന തുകയും തമ്മിൽ വലിയ വ്യത്യാസമില്ല.അതായത് അദ്ദേഹം സമ്പാദിക്കുന്നതിൽ 99 ശതമാനവും കാരുണ്യപ്രവർത്തനങ്ങൾക്കായി വിട്ടു കൊടുക്കാൻ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും തയ്യാറാകുന്നു.ആ കണക്കുകൾ പ്രകാരം 45 കോടിയോളം വരുന്ന ഒരു വീട് സ്വന്തമാക്കുക എന്ന വാർത്ത വളരെ ചെറുത്‌ തന്നെയാണ്.എന്നിരുന്നാലും നിസ്സാരമല്ല ഈ വീട്.ഏറെ പ്രത്യേകതകളുണ്ട് ഈ വീടിന്. പുറമെ നോക്കിയാൽ വളരെ ലളിതമാണെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ഏറെ വിശിഷ്ടമാക്കിയിരിക്കുകയാണ് മാർക്ക് തന്റെ വീട്.അതിൻപ്രകാരം അദ്ദേഹത്തിന്റെ വീട്, ജാർവിസ് എന്ന് പേരുള്ള അദ്ദേഹത്തിന്റെ തന്നെ ശ്രമഫലമായി നിർമ്മിക്കപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെയാണ് നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.അതിലൂടെ അടിസ്ഥാനപരമായ എല്ലാ ദൈനംദിനദിന പ്രവർത്തനങ്ങളും AI സിസ്റ്റത്തിന് നൽകപ്പെടുന്ന ശബ്ദ നിർദേശങ്ങളിലൂടെ ഭംഗിയായി നിർവഹിക്കപ്പെടുകയാണ്.

വീഡിയോ കാണാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button