Latest NewsKeralaNews

തോമസ് ചാണ്ടി ദന്തഗോപുരത്തിൽ നിന്നിറങ്ങണം: ഹൈക്കോടതി

കൊച്ചി: കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു വീണ്ടും രൂക്ഷവിമർശനം. ദന്തഗോപുരത്തിൽനിന്നു മന്ത്രി താഴെയിറങ്ങണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല സാധാരണക്കാരനെപ്പോലെ വിഷയത്തെ സമീപിക്കണമെന്നും പറഞ്ഞു. ഹൈക്കോടതി രാവിലത്തെ രൂക്ഷവിമർശനങ്ങൾക്കു പിന്നാലെ ചാണ്ടിക്കു വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നു അറിയിച്ചിരുന്നു.

എന്നാൽ ഹർജി പിൻവലിക്കാതിരുന്നപ്പോഴാണ് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയത്. അതേസമയം, ഹർജിയിൽ വാദം പൂർത്തിയായി. വിധി പ്രഖ്യാപനം ഉടനുണ്ടാകും. ഉത്തരവിനെക്കുറിച്ച് ജഡ്ജിമാർക്കിടയിൽ വിയോജിപ്പുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഹർജി നിലനിൽക്കുമോയെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംശയം പ്രകടിപ്പിച്ചു, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ കടുത്ത പരാമർശങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button