തിരുവനന്തപുരം: റേഷൻ കാർഡിനും പോർട്ടബിലിറ്റി സൗകര്യം വരുന്നു. സംസ്ഥാനത്തെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ കാർഡ് മാതൃകടയിൽ നിലനിർത്തിക്കൊണ്ടുതന്നെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ തയാറാവുകയാണ്.
കേന്ദ്രസർക്കാരും വിവിധ സംസ്ഥാനങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട്, രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാനുള്ള സൗകര്യം ഒരുക്കാൻ നടപടി തുടങ്ങി. കാർഡുകൾ പോർട്ട് ചെയ്യാനുള്ള സംവിധാനം കടകളിൽ ഇ–പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷീൻ വയ്ക്കുമ്പോൾ നിലവിൽവരും. മെഷീൻ സ്ഥാപിക്കൽ ഈ മാസാവസാനത്തോടെ തുടങ്ങി ഫെബ്രുവരിയിൽ പൂർത്തിയാകും.
ഉപഭോക്താവിനു കാർഡ് ഉള്ള റേഷൻ കടയിലെ ധാന്യങ്ങളോ സേവനമോ മോശമാണെങ്കിൽ അടുത്ത കട തിരഞ്ഞെടുക്കാം. കട ഉടമകൾ തമ്മിൽ ആരോഗ്യകരമായ മൽസരമുണ്ടാകും. റേഷൻ കടകളുടെ റജിസ്ട്രേഷൻ താലൂക്ക് അടിസ്ഥാനത്തിലാണ്. അതതു താലൂക്കിനുള്ളിലേക്കു കാർഡ് മാറ്റാം.
Post Your Comments