ഹരിയാന ; റാം റഹീമിന്റെ ജയിൽ വാസവും വിവാദാത്തിലേക്ക്. അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ രാഹുൽ ജെയിൻ എന്ന സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ബാബ ഇതേ ജയിലിലാണ് എന്ന് അധികാരികൾ പറയുന്നെങ്കിലും ആരും അയാളെ കണ്ടിട്ടില്ല. രാം റഹീം തന്റെ സെല്ലിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോഴും,പാൽ, ജ്യൂസ് എന്നിവ ലഭിക്കാൻ കാന്റീനിലേക്ക് പോകുമ്പോഴും മറ്റുള്ള തടവുകാരെ പുറത്തിറക്കാതെ പൂട്ടിയിടുമെന്നും, ഗുർമീത് ജയിൽ ജീവിതം ഏകാധിപതിയെ പോലെ ആസ്വദിക്കുകയാണെന്നും ഇയാൾ പറയുന്നു.
ജയിൽ അധികൃതർക്ക് മറ്റു തടവ് കാരെ അപേക്ഷിച്ച് പ്രത്യേക സമീപനമാണ് ഗുർമീതിനോടുള്ളത്. ഇത് കാരണം മറ്റ് തടവുകാർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടു. നല്ല വസ്ത്രമോ ഭക്ഷണമോ ഒന്നും പിന്നീട് ലഭച്ചില്ല. ശേഷം തടവുകാര്‍ ജയിലില്‍ സമരം ചെയ്തു ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഈ കാര്യങ്ങൾ എല്ലാം ഉന്നയിച്ച് മറ്റൊരു തടവുകാരൻ അശോക് കോടതിയെ സമീപിച്ചതോടെയാണ് ഇവയുടെ വിതരണം തുടങ്ങിയതെന്നും രാഹുൽ പറഞ്ഞു.
ഗുർമീതിനെ ജയിലിനുള്ളിൽ ജോലി ചെയ്യുന്നതായി കണ്ടിട്ടില്ല. ആദേഹത്തിന്റ സന്ദര്ശകർക്ക് രണ്ടു മണിക്കൂറോളം സമയം അനുവദിക്കുന്നു. പ്രത്യേക ഭക്ഷണം ഗുർമീതിനായി പ്രത്യേക വാഹനത്തിൽ ജയിലിൽ എത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങളും രാഹുൽ ഉന്നയിക്കുന്നു.
ആശ്രമത്തിലെ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസിൽ ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീം സിങിനെ 20 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്.
Post Your Comments