ഛണ്ഡിഗഡ് : ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം ആശുപത്രിയില്‍. രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നു പിജിഎംഎസ് റോഹ്തക്കിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
Read Also : റേഷന്‍ കാര്‍ഡിലെ മണ്ണെണ്ണ വിഹിതം വീണ്ടും വെട്ടിക്കുറച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ്
ഗുര്‍മീത് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥന് അറിയിച്ചു. ദേര സച്ചാ സൗദയുടെ സിര്‍സയിലെ ആശ്രമത്തില്‍ രണ്ട് വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയ കേസുകളിലും പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട് റോഹ്തക് ജയിലില്‍ കഴിയുകയാണ് 51കാരനായ ഗുര്‍മിത്.
Post Your Comments