പഞ്ച്‍കുല: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഗുർമീത് റാം റഹീം ഉൾപ്പെടെ നാല് പേരുടെ ശിക്ഷയാണ് വിധിച്ചത്. മറ്റു മൂന്ന് പ്രതികൾക്കും ജീവപര്യന്തമാണ് ശിക്ഷ. ആശ്രമത്തിലെ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിംഗ് ഇപ്പോൾ ഹരിയാനയിലെ സുനരിയ ജയിലിലാണ്.
2002 നവംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് ഗുർമീത് വെടിവച്ചത്. ഗുരുതരമായി പരിക്കേറ്റ ഛത്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 2003ൽ മരിച്ചു. തുടർന്ന് സംഭവത്തിൽ കേസ് എടുക്കുകയും 2006ൽ കേസ് സി ബി ഐയ്ക്ക് കൈമാറുകയും ചെയ്തു.
Post Your Comments