ന്യൂഡൽഹി: രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം പരോൾ അപേക്ഷയുമായി രംഗത്ത് . തനിക്ക് കൃഷി നോക്കി നടത്താന്‍ പരോള്‍ വേണമെന്നാവശ്യപ്പെട്ടാണ് ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹിം അപേക്ഷ നൽകിയിരിക്കുന്നത്.
ജയില്‍ സൂപ്രണ്ട് അപേക്ഷ ഹിസാര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്കും സിര്‍സ ജില്ലാ മജിസ്ട്രേറ്റിനും കൈമാറി. ജയിലിലും ഇദ്ദേഹം പച്ചക്കറിയും മറ്റ് ചെടികളും വളര്‍ത്തുന്നുണ്ട്. ഹരിയാനയിലെ സിര്‍സയിലെ തന്റെ കൃഷിസ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ഗുര്‍മീതിന്റെ ആവശ്യം. 42 ദിവസത്തെ പരോളാണ് ഗുര്‍മീത് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുര്‍മീതിന് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം ഗുര്‍മീതിനെ പുറത്തിറക്കുന്നത് അനുചിതമാണോയെന്നെ കാര്യത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടി. ഗുര്‍മീതീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ രേഖകള്‍ റവന്യു ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments