Latest NewsIndiaNews

ഗുജറാത്ത് ആർക്ക്? ഇന്ത്യ ടുഡേ ആക്സിസ് ടീമിന്റെ ഏറ്റവും പുതിയ സർവേ ഫലം ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യ ടുഡേ- ആക്സിസ് സർവേ ഫലം പുറത്ത്. ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇവർ പ്രവചിച്ചിരിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി വിജയം നേടി അധികാരത്തിലെത്തുമെന്നാണ് സർവ്വേ. 115 മുതൽ 125 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമ്പോൾ കോൺഗ്രസ്സിന് 57 മുതൽ 65 വരെ സീറ്റുകൾ പ്രവചിക്കുന്നു.

ബിജെപിക്ക് 58 % വോട്ടുകളാണ് സർവേയിൽ പ്രവചിക്കുന്നത്. കോൺഗ്രസിന് 38 %വോട്ടുകളും. ഹാർദിക് പട്ടേലിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് സർവേ. ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണിയെയാണ് 34 % പേർ ആഗ്രഹിക്കുന്നത്. അതേസമയം കാലങ്ങളായി അധികാരത്തിന് പുറത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിക്കൂവെന്നും സര്‍വേയില്‍ പറയുന്നു.

രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടക്കും. ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 18നും. ആദ്യഘട്ടത്തില്‍ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലും. 4.30 കോടി വോട്ടര്‍മാരാണ് ഗുജറാത്തില്‍ സമ്മദിദാനാവകാശം വിനിയോഗിക്കുക.

അതെ സമയം ഹിമാചൽ പ്രദേശിൽ 43-47 സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും 21-25 സീറ്റുകളിൽ കൊണ്ഗ്രെസ്സ് ജയിക്കുമെന്നും സർവേ പ്രവചിക്കുന്നു.
ഗുജറാത്തിൽ 74 % പേർ ഇപ്പോഴും പ്രധാനമന്ത്രി മോദിക്ക് അനുകൂലമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button