ഷിഫാസ്:
ജിഗ്നേഷ് മേവാനിയുടെ വിജയം എന്തിനാണ് പല ഗ്രൂപ്പുകളിലും ഇത്ര വിശേഷമായി ആഘോഷിക്കുന്നത്? അപൂർവ്വമോ അപ്രതീക്ഷിതമോ ആയ വിജയമല്ല അത്. പകരം അത് കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ ഉണ്ടായിരുന്ന വോട്ടുകൾ കൂടി നഷ്ടപ്പെടുത്തി ഉണ്ടായ വിജയം ആളാണ്. ഇത് മേവാനിയുടെ വിജയമായി ആഘോഷിക്കുന്നതിന്റെ പ്രസക്തിയാണ് മനസിലാവാത്തത്.
2017 -ൽ ജിഗ്നേഷ് മേവാനി – 95497 വോട്ടുകൾക്കാണ് ജയിച്ചത്. ബിജെപി – 75801 വോട്ടുകൾ നേടി. ജിഗ്നേഷ് മേവാനിയുടെ ഭൂരിപക്ഷം – 19696 ആയിരുന്നു. എന്നാൽ 2012 -ൽ ഇവിടെ നിന്ന മണിലാൽ ജെ വഗേല (കോൺഗ്രസ് ) – 90375 വോട്ടുകൾ നേടി തൊട്ടടുത്ത ബിജെപി സ്ഥാനാർഥി റഗ്ഭായ് വഗേലയെ തോൽപ്പിച്ചു. – റഗ്ഭായ് വഗേലയുടെ വോട്ടുകൾ 68536 ആയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം – 21839 വോട്ടുകളും.
ഇന്നലെ നടന്ന ഗുജറാത്ത് ഇലക്ഷനിൽ വഡ്ഗാം മണ്ഡലത്തിൽ കോൺഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജിഗ്നേഷ് തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി വിജയ് കുമാർ ചക്രവർത്തിയെ തോൽപിചത് 19,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. 2012 ൽ ഇതേ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ” മണിലാൽ ജെ വഗേല ” 21,849 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി BJP യുടെ റഗ്ഭായ് വഗേലയെ തോൽപിചത് .
അതായത് കോൺഗ്രസ് ഒഴിഞ്ഞ് കൊടുത്ത സിറ്റിംഗ് സീറ്റിൽ ” രാഹുൽ ഇഫക്റ്റും , ജിഗ്നേഷ് തരംഗവും കൂടെ ” സുഡാപ്പി വോട്ടും ” കിട്ടിയട്ടും ജിഗ്നേഷിനു 2012 നി കോൺഗ്രസ് സ്ഥാനാർത്ഥി ജയിചതിനേക്കാൾ 2000 വോട്ട് കുറവാണ് ലഭിച്ചത്. ഇത് വലിയ വിജയമായി കൊണ്ടാടുന്നവരുടെ അവസ്ഥായാണ് ഇന്ന് ഓർക്കുന്നത്.2153 വോട്ടിന്റെ ഭൂരിപക്ഷം കുറച്ചതിന്റെ ക്രെഡിറ്റാണൊ നിങ്ങൾ ആഘോഷിക്കുന്നത്? 2000 വോട്ട് കുറപ്പിചതിനാണൊ നിങ്ങള്‍ കിടന്ന് തുള്ളുന്നത് ?
വഡ്ഗാം ആകെ 2.42 ലക്ഷം വോട്ടുണ്ട്. അതിൽ 74,000 മുസ്ലിങ്ങൾ , 42,000 ദളിത് , 25,000 താക്കൂർ മാർ, അതായത് പ്രത്യക്ഷമായി കോൺഗ്രസ് / ജിഗ്നേഷ് കൂട്ടുകെട്ടിനെ പിന്തുണച മൂന്ന് സമുധായക്കാരുടെ മാത്രം 1,41,000 വോട്ടുകളുണ്ട് . എന്നിട്ടും ജിഗ്നേഷ് നേടിയത് 95,000 ത്തോളം വോട്ട് മാത്രം. ഇത് ആരുടെ വിജയം ആണെന്ന് ആദ്യം മനസ്സിലാക്കൂ.
Post Your Comments