ഗാന്ധിനഗര്‍: സെന്‍ട്രല്‍ ഗുജറാത്തില്‍ നിന്ന് വിജയിച്ച സ്വതന്ത്രന് രത്തന്‍സിങ് റത്തോഡ് ഉപാധികളില്ലാതെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 100 അംഗങ്ങളായി. ആറാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്.
മുഖ്യമന്ത്രി വിജയ് രുപാണിയും ഉപമുഖ്യമന്ത്രി നിധിന് പട്ടേലും ഉജ്വല വിജയമാണ് നേടിയത്. കോണ്‍ഗ്രസ് വിട്ടതിന് ശേഷമാണ് രത്തന്‍സിങ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. ആകെ 182 അംഗ നിയമസഭയില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
Post Your Comments