രാജ്കോട്ട്•മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എ ഇന്ദ്രാനില്‍ രാജ്യഗുരു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. 2017 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് പറയപ്പെട്ട രാജ്യഗുരു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അസംതൃപ്തി പരസ്യമാക്കിയാണ് തിങ്കളാഴ്ച പാര്‍ട്ടി വിട്ടത്.
പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ സന്തോഷവാനല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദയ്ക്ക് രാജി സമര്‍പ്പിച്ച ശേഷം രാജ്യഗുരു മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
‘ഞാന്‍ ബി.ജെ.പിയില്‍ ചേരില്ല, പക്ഷെ, രാജ്കോട്ടിലെ ജനങ്ങളെ സേവിക്കുന്നത് തുടരും. എനിക്ക്, ജനങ്ങളെ സേവിക്കുന്നതിനുള്ള ഏറ്റവും നല്ല മാധ്യമം രാഷ്ട്രീയമാണ്. അതേസമയം, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് നിരവധി വഴികളുണ്ട്.’-രാജ്യഗുരു പറഞ്ഞു.
ബിസിനസുകാരന് കൂടിയായ രാജ്യഗുരു 2012 ല്‍ രാജ്കോട്ട് ഈസ്റ്റ് മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് കാശ്യപ് ശുക്ലയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.
2017 ല്‍ രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വിജയ് രൂപാണിയ്ക്കെതിരെ മത്സരിച്ചെങ്കിലും വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗുജറാത്തിലെ രാജ്കോട്ട് ഉള്‍പ്പടെ 9 ജില്ലാ യൂണിറ്റുകള്‍ക്കും 3 നഗര യൂണിറ്റുകള്‍ക്കും പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് രാജ്യഗുരുവിന്റെ രാജി വന്നിരിക്കുന്നത്.
Post Your Comments