സൗദി അറേബ്യ ; സൗദിയിൽ നേരിയ ഭൂകമ്പം. സൗദിയുടെ തെക്കൻ പ്രവിശ്യയിൽ പെടുന്ന ജീസാനിനു സമീപം ബേഷ് എന്ന സ്ഥലത്തു നിന്ന് 30 കിലോമീറ്റർ കിഴക്കാണ് നാല് കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 2.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് എന്ന് സൗദി ജിയോളജിക്കൽ സർവ്വേ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ സൗദിയിലെ അസീർ പ്രവിശ്യയിൽ പെടുന്ന നമ്മാസ് പ്രദേശത്ത് അഞ്ചു തവണ ഭൂകമ്പം ഉണ്ടായി. ഈ മാസം മൂന്നിന് റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും നേരിയ തോതിലുള്ള മറ്റൊരു ഭൂചലനവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു.
നേരിയ തോതിലുള്ള ഭൂകമ്പമാണ് സൗദിയിലുണ്ടായതെങ്കിലും ഇറാൻ- ഇറാഖ് അതിർത്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കയിലായതിനാൽ ഭൂമിയുടെ മാറ്റങ്ങൾ ജിയോളജിക്കൽ സർവേയുടെ ഉപകരണങ്ങൾ സൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും എന്ത് സംഭവിച്ചാലും ഉടൻ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments