KeralaLatest NewsNews

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും – മുഖ്യമന്ത്രി

തിരുവനന്തപുരം•ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താൻ വിളിച്ചുചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്രതലത്തിൽ തീർഥാടകരെത്തുന്ന കേന്ദ്രമാണിത്. ദേശീയ തീർഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമാകുമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നതിനാലാണ് പ്രമേയമായി ഇക്കാര്യം ആവശ്യപ്പെടാൻ തീരുമാനമെടുത്തത്. ശബരിമല തീർഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക സെൻറർ പ്രവർത്തിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button