KeralaLatest NewsNews

നഗര മാലിന്യ സംസ്‌കരണത്തിന് വിദേശ എജന്‍സിയെ കണ്ടെത്താന്‍ ചെലവഴിക്കുന്നത് 120 കോടി രൂപ,ശുചിത്വ കേരള മിഷനും പരാജയമെന്ന് വിലയിരുത്തല്‍

ശുചിത്വമിഷന്‍ നടപ്പാക്കിയ മാലിന്യ സംസ്‌കരണ മാതൃകകള്‍ പരാജയമെന്ന് വിലയിരുത്തി

നഗര മാലിന്യ സംസ്‌കരണത്തിന് വിദേശ എജന്‍സിയെ കണ്ടെത്താന്‍ ചെലവഴിക്കുന്നത് 120 കോടി രൂപ. കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്‌ട് എന്ന പേരില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്കാണ് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുന്നത്. ശുചിത്വമിഷന്‍ നടപ്പാക്കിയ മാലിന്യ സംസ്‌കരണ മാതൃകകള്‍ പരാജയമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയും അതിലൂടെ കണ്‍സള്‍ട്ടന്‍സിയെയും കൊണ്ടുവരുന്നത്.

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ക്ക് തീറെഴുതുകയാണെന്ന ആരോപണം ഈ നടപടിയിലൂടെ വീണ്ടും ശരിവയ്ക്കുകയാണ്. 2010-21 വര്‍ഷത്തെ ബജറ്റില്‍ വിവിധ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ മാത്രമാണ് നീക്കിവച്ചതെങ്കില്‍ ഈ പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സിക്കായി മാത്രം 120 കോടി രൂപ ചെലവഴിക്കുന്നു.

ആഗോള ടെന്‍ഡറിലൂടെ കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്താനാണ് നീക്കം. ലോകബാങ്കിന്റെ അംഗീകാരത്തോടെയാണ് കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ശുചിത്വമിഷന്‍ നടപ്പാക്കിയ ഉറവിട മാലിന്യ സംസ്‌കരണം, എയ്‌റോബിക് കമ്ബോസ്റ്റ് തുടങ്ങിയ പദ്ധതികള്‍ക്ക് ചെലവഴിച്ച കോടികള്‍ എവിടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന കേരള സുസ്ഥിര നഗര വികസന പദ്ധതി (കെഎസ്‌യുഡിപി) പേര് മാറ്റിയാണ് പുതിയ പദ്ധതിയെന്ന പേരില്‍ കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്‌ട് നടപ്പാക്കുന്നതെന്നതാണ് വിചിത്രം. ലോക ശ്രദ്ധയാകര്‍ഷിച്ച സ്വച്ഛഭാരത് മിഷനെ സംസ്ഥാന സര്‍ക്കാര്‍ പുറത്ത് നിര്‍ത്തിയാണ് മാലിന്യ സംസ്‌കരണത്തിന് വിദേശ ഏജന്‍സിയെ കണ്ടെത്താന്‍ ഒരുങ്ങുന്നത്. .

കേരള സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്‌ട് പദ്ധതിയുടെ ഭരണനിര്‍വഹണത്തിന് ഇപ്പോള്‍ത്തന്നെ ഓഫീസ് വാടക, ബ്രോഡ്ബാന്‍ഡ് ചാര്‍ജ്, വാഹന വാടക, ജീവനക്കാരുടെ വേതനം തുടങ്ങിയവയ്്ക്കായി 1.13 കോടി രൂപ അനുവദിച്ചു. ഇതിനോടകം തന്നെ പദ്ധതിയെക്കുറിച്ച്‌ നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button