മോദി ഭരിക്കുന്ന ഇന്ത്യയില്‍ മാത്രമാണ് ലോകത്ത് ഇന്ധന വില വന്‍ തോതില്‍ വര്‍ധിക്കുന്നതെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ ജില്ലയായ മെഹ്‌സാനയില്‍ രാഹുല്‍ പര്യടനം നടത്തി. മെഹസാനയിലും പടാനിലും രാഹുല്‍ റാലി നടത്തി. പക്ഷേ രാഹുല്‍ ഗാന്ധി മോദിയുടെ ജന്‍മാനാടായ വട്‌നഗറില്‍ പര്യടനം നടത്തിയില്ല. ജിഎസ്ടി, നോട്ടു നിരോധനം ഇവയെ വിമര്‍ശിച്ചാണ് രാഹുലിന്റെ പര്യടനം നടക്കുന്നത്.
തെരെഞ്ഞടുപ്പ് പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ഓരോ ജില്ലയിലേയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ മാത്രമാണെന്നു പരിഹസിച്ച് ബിജെപി രംഗത്തു വന്നു.
Post Your Comments