ഹൈദരാബാദ്: വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന എ.എസ്.ഐയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തെലങ്കാനയിലെ ഗദ്വാല്‍ ജില്ലയിലെ ആംഡ് ഫോഴ്സ് പോലീസ് റിസര്‍വിലെ ഹസന്‍ എ.എസ്.ഐയാണ് വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായത്.
മുന്ന് ദിവസം മുന്‍പ് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറം ലോകമറിയുന്നത്. ടക്കയില്‍ കിടക്കുന്ന എ.എസ്.ഐയെ വനിതാ ഹോം ഗാര്‍ഡ് മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സംഭവത്തില്‍ എ.എസ്.ഐക്കെതിരെ എസ്.പി എസ്.എം വിജയകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് കൂടാതെ ഹൈദരാബാദിലെ സരൂര്‍നഗറിലും ഇന്‍സ്പെക്ടര്‍ ഹോം ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച വീഡിയോ പുറത്തു വന്നിരുന്നു.
വീഡിയോ ചുവടെ ;
After a recent incident of #Hyderabad where Saroornagar Inspector was caught on camera getting massage from a home guard, similar incident reported in Jogulamba Gadwal dist. ASI caught taking massage from woman constable #Telangana. CC @TelanganaDGP pic.twitter.com/5ztLgmjCzD
— Aashish (@Ashi_IndiaToday) November 13, 2017
Post Your Comments