Latest NewsKeralaNews

ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു

തിരുവനന്തപുരം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ബി.ജെ.പി.സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാവിലെ തുടങ്ങിയ ഉപരോധം ഉച്ചവരെ നീളും. സെക്രട്ടറിയേറ്റിന്‍റെ മൂന്ന് ഗേറ്റുകളും സമരക്കാർ ഉപരോധിക്കും. രാവിലെ 10 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉപരോധം ഉദ്ഘാടനം ചെയ്യും.

മുന്നണിയിലെ പ്രമുഖ കക്ഷികളും റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ.യും എതിര്‍ത്തിട്ടും തോമസ് ചാണ്ടി മന്ത്രിയായി തുടരുന്നത് മുഖ്യമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണെന്നും ആരോപിച്ചാണ് സമരം. മുഖ്യമന്ത്രിക്ക് തോമസ് ചാണ്ടിയോടുള്ള വിട്ടുവീഴ്ചാ മനോഭാവം എന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യമുന്നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button