KeralaLatest NewsNews

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ജനകീയ പ്രതിരോധ ജാഥയുമായി സിപിഎം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ജനകീയ പ്രതിരോധ ജാഥയുമായി സിപിഎം. ഫെബ്രുവരി 20 തിങ്കളാഴ്ച്ച കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും പ്രതിരോധ ജാഥ കടന്നുപോകും. സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രതിരോധ ജാഥ നയിക്കുന്നത്.

Read Also: ‘താങ്കളെ വളർത്തിയത് ഞങ്ങൾ ആരാധകരായിരുന്നുവെന്ന് വല്ലപ്പോഴെങ്കിലും ഓർക്കുക’: സുരേഷ് ഗോപിക്ക് നേരെ വിമർശനം

കേരളത്തെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്രസർക്കാറിനുള്ള ജനകീയ പ്രതിരോധത്തിന്റെ മറുപടിയായി മാറും ജാഥയെന്ന് സിപിഎം അറിയിച്ചു. വീണ്ടും പോരാട്ടങ്ങളുടെ നാളുകൾ സമാഗതമാവുകയാണെന്നും ജനാധിപത്യത്തിൽ നിന്നും ഭരണഘടനാ മൂല്യങ്ങളിൽ നിന്നും പിൻവലിയുന്ന കേന്ദ്രസർക്കാരിന് താക്കീത് നൽകാനും, വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുന്നതിനും കേരളം ഒരുങ്ങുകയാണെന്നും സിപിഎം വ്യക്തമാക്കി.

Read Also: ‘താങ്കളെ വളർത്തിയത് ഞങ്ങൾ ആരാധകരായിരുന്നുവെന്ന് വല്ലപ്പോഴെങ്കിലും ഓർക്കുക’: സുരേഷ് ഗോപിക്ക് നേരെ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button