KeralaLatest NewsNews

പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച്‌ നടന്‍ വിജയ്‌യുടെ അച്ഛൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ട്രോമ കെയര്‍ പദ്ധതിയെയും പ്രശംസിച്ച്‌ നടൻ വിജയ്‌യുടെ അച്ഛനായ എസ്.എ. ചന്ദ്രശേഖര്‍. കേരളരാഷ്ട്രീയത്തെക്കുറിച്ച് കേൾക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് എന്റെ ആശംസകള്‍ നേരുന്നുവെന്ന് ചന്ദ്രശേഖർ പറഞ്ഞു. വിജയ് ആരാധകനായിരുന്ന തിരുവനന്തപുരം സ്വദേശി ലൗവ് ടുഡേ ശ്രീനാഥിന്റെ അനുസ്മരണചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

അതേസമയം കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വലിയ നടനാണ് കമല്‍ഹാസന്‍. അദ്ദേഹത്തെ കുറിച്ച്‌ പറയാന്‍ താന്‍ ആളല്ല. സിനിമ തന്റെ കുടുംബമാണ്. കുടുംബത്തിലെ ഒരാളെപ്പറ്റി സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്നും എസ്.എ. ചന്ദ്രശേഖര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button