തൃശ്ശൂർ ; ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തി. നെന്മണിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ച ആനന്ദിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തിയശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നാലുവര്‍ഷം മുൻപ് സിപിഎം പ്രവര്‍ത്തകന്‍ കാസിമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെ പുറത്തിറങ്ങിയത്.
Post Your Comments