ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് കുറച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രിക്കു ജിഎസ്ടിയിലെ പ്രശ്‌നങ്ങള്‍ മനസിലായിരുന്നു. അതു കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ജിഎസ്ടിയില്‍ ഭേദഗതി വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ ഭേദഗതികള്‍ ജിഎസ്ടിയില്‍ കൊണ്ടുവരുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. കൗണ്‍സില്‍ യോഗത്തിലെ തീരുമാനം കച്ചവടക്കാരെ സന്തോഷിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം 178 ഇനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്നു 18 ശതമാനമായി കുറവ് വരുത്തിയിരുന്നു.
Post Your Comments