ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീന്‍സ് സന്ദര്‍ശിക്കുന്നു. ത്രിദിനന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. 1981ന് ശേഷം ഫിലിപ്പീന്‍സിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. മനിലയിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ആസിയാന്‍ കൂട്ടായ്മയില്‍ പ്രസംഗിക്കും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ജപ്പാന്‍, ആസ്‌ത്രേലിയ പ്രധാനമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തും. പന്ത്രണ്ടാമത് ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലും മോദി പങ്കെടുക്കും. വ്യാപാര, നിക്ഷേപ സഹകരണം, ശാസ്ത്ര, സാങ്കേതിക വിദ്യാ കൈമാറ്റം, മാനവ വിഭവശേഷി മേഖലയിലെ സഹകരണം എന്നിവയും ചര്‍ച്ചാവിഷയമാണ്.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി മോദി ചര്‍ച്ച നടത്തും. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, ബ്രൂണേ, കമ്പോഡിയ, ലാവോസ്, മ്യാന്മാര്‍, വിയറ്റ്‌നാം എന്നിവയാണ് ആസിയാന്‍ അംഗരാജ്യങ്ങള്‍.
Post Your Comments