Latest NewsKeralaCinemaMollywoodNewsIndiaInternationalHighlights 2017

രണ്ടു മണിക്കൂർ കൊണ്ട് ഒറ്റ ടേക്കിൽ ഒരു സിനിമ : നേടിയത് ലോക റെക്കോർഡ്

‘വിപ്ലവം ജയിക്കാനുള്ളതാണ്’.പേരുപോലെ തന്നെ ഒരു വിപ്ലവം സൃഷ്ടിച്ചാണ് ഈ ചിത്രം പൂർത്തിയായത് . ഏറ്റവും കൂടുതൽ നേരം ഒറ്റ ടേക്കിൽ ഷൂട്ട് ചെയ്ത മലയാളസിനിമയെന്ന യുആർഎഫ് വേൾഡ് റെക്കോർഡ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്.നവാഗതനായ നിഷാദ്ഹസ്സൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വിപ്ലവം ജയിക്കാനുള്ളതാണ്’ സംവിധാനം ചെയ്തത് ഒമർ ലുലുവാണ്.നവംബർ അഞ്ചിന് ഞായറാഴ്ച 3 മണിക്ക് തൃശ്ശൂർ മുൻസിപ്പൽ സ്റ്റാന്റിൽ ആരംഭിച്ച ഷൂട്ടിങ് ജയ്ഹിന്ദ് മാർക്കറ്റ്, അരിയങ്ങാടി,അയ്യൻദോൾ ലൈൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു കൃത്യം 5 മണിക്ക്മുൻസിപ്പൽ സ്റ്റാന്റിൽ തന്നെ സമാപിച്ചു.ഇലക്ഷൻ സമയത്ത് സിറ്റിക്കുള്ളിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകൾ ഉൾപ്പെടെ ആയിരത്തോളം പേർ ഭാഗമായ ഈ ചിത്രത്തിൽ അറുപതോളം കേന്ദ്ര കഥാപാത്രങ്ങളും സാനിധ്യമറിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button