Latest NewsNewsIndia

ഗൗരി ലങ്കേഷിന്റെ ഘാതകരെ തിരിച്ചറിഞ്ഞു : അറസ്റ്റ് ഉടന്‍

 

ബംഗളൂരു:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സംഘപരിവാര്‍ വിമര്‍ശകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞു. കേസ്ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ലഭിച്ചുകഴിഞ്ഞു. തെളിവ് ശേഖരണം നടന്നുവരികയാണ്. ധാബോല്‍ക്കര്‍, പന്‍സാരെ വധക്കേസുകള്‍പോലെ അന്വേഷണം വഴിമുട്ടില്ല. ലങ്കേഷിന്റെ ഘാതകരെ പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ”കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുമെന്നകാര്യം ഉറപ്പാണ്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്” -മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button