![](/wp-content/uploads/2017/11/1-5.jpg)
പത്തനംതിട്ട: തന്നെ പ്രണയം നടിച്ചു കർണ്ണാടകയിലെത്തിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങൾ കാട്ടി നിർബന്ധിച്ച് മത പരിവർത്തനം നടത്തി ഐ എസ് ഭീകരർക്ക് ലൈംഗീക അടിമയാക്കി വിൽക്കാൻ ശ്രമിച്ചു എന്ന് പത്തനം തിട്ട സ്വദേശിനിയുടെ പരാതി ഹൈക്കോടതിയിൽ. മതം മാറ്റിയ കുട്ടിയെ മൂന്നുമാസത്തെ വിസിറ്റിങ് വിസയിൽ സൗദിയിലേക്ക് കടത്തിയിരുന്നു. അവിടെയും കുട്ടിയെ നിരന്തരം ഐ എസിനെ പുകഴ്ത്തി കുട്ടിയെ ഐ എസിലേക്ക് ആകൃഷ്ടയാക്കാൻ ശ്രമിച്ചു.
തന്നെ ഒക്ടോബർ ആദ്യവാരം സിറിയയിലേക്ക് വിടുമെന്ന് മനസ്സിലാക്കിയ കുട്ടി അച്ഛനുമായി ബന്ധപ്പെടുകയും അച്ഛൻ ടിക്കറ്റ് അയച്ചു കൊടുത്ത നാട്ടിൽ എത്തിക്കുകയുമായിരുന്നു. അതിനു ശേഷം മാധ്യമങ്ങളെ കാണാതെ കുട്ടി നേരെ ഹൈക്കോടതിയിൽ ആണ് പരാതി നൽകിയത്. ഉന്നത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്.
കർണ്ണാടകയിൽ വെച്ച് സാക്കിർ നായിക്കിന്റെ പ്രഭാഷണം നിരന്തരം കേൾപ്പിച്ചിരുന്നു എന്ന് കുട്ടി പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. ഒരു പ്രമുഖ ചാനൽ ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.
Post Your Comments