മുംബൈ: ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാന്‍ നാഡയ്ക്ക് അധികാരമില്ലെന്ന നിലപാടുമായി ബിസിസിഐ. ക്രിക്കറ്റ് താരങ്ങള്‍ ബിസിസിഐയുടെ കീഴിലാണ് വരുന്നത്. ബിസിസിഐ നാഷണല്‍ സ്‌പോട്‌സ് ഫെഡറേഷന്റെ ഭാഗമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഇതു കാരണം ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കാന്‍ നാഡയ്ക്ക് അധികാരമില്ല. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി ഇതു വ്യക്തമാക്കി നാഡയ്ക്കു കത്ത് അയ്ച്ചിട്ടുണ്ട്.
ഈ മറുപടി തയ്യാറാക്കാനായി സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണ സമിതി അനുമതി നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. ക്രിക്കറ്റ് താരങ്ങളുടെ മരുന്നടി കണ്ടെത്താനായി ശക്തമായ ഉത്തേജക പരിശോധന സംവിധാനം ബിസിസിഐയ്ക്കു നിലവിലുണ്ടെന്നും രാഹുല്‍ ജോഹ്‌റി കത്തില്‍ അറിയിച്ചു.
Post Your Comments