ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ മാറ്റാൻ ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. ജിഎസ്ടി നടപ്പാക്കുന്ന കാര്യത്തില്‍ വേണ്ട ജാഗ്രത പുലർത്താനായി സാധിക്കാത്ത വ്യക്തിയാണ് ജയ്റ്റ്ലി. മാത്രമല്ല നോട്ട് അസാധുവാക്കുന്നത് വഴി കേന്ദ്രസര്‍ക്കാരിനു ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. കള്ളപ്പണം ഇല്ലാതാക്കുന്നതിനും മറ്റുമായിട്ടാണ് നോട്ട് അസാധുവാക്കിയത്. പക്ഷേ ഈ ലക്ഷ്യം നേടാൻ സാധിച്ചിട്ടില്ല. അതു കൊണ്ട് അരുണ്‍ ജയ്റ്റ്ലിയെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാൻ മോദി തയാറാകണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്ന കാര്യത്തിൽ ജയ്റ്റ്ലി സൂക്ഷ്മത കാണിച്ചില്ല. അതിന്റെ പരിണിത ഫലമായി അനുദിനം ജിഎസ്ടിയിൽ മാറ്റം വരുത്തുകയാണ് ജയ്റ്റ്ലി. അതു കൊണ്ട് ഉത്തരവാദിത്വ ബോധമുള്ള പുതിയ ധനമന്ത്രിയെ നിയമിക്കാനുള്ള നടപടി പ്രധാനമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments