
ന്യൂഡല്‍ഹി: പല പ്രവചനങ്ങളും കാറ്റിൽ പറത്തി വീണ്ടും ഗുജറാത്ത് സർവേ ഫലം. വോട്ട് ശതമാനം കുറയുമെങ്കിലും ഗുജറാത്തില്‍ ബിജെ.പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് എ ബി പി സര്‍വെ. ആഗസ്റ്റില്‍ നടത്തിയ രണ്ടാംഘട്ട സര്‍വെയില്‍ ബി.െജ.പിക്ക് 47 ശതമാനം വോട്ട് ലഭിക്കുമെന്നാണ് കണ്ടെത്തിയത്. ആഗസ്റ്റില്‍ ഇത് 59 ശതമാനം ആയിരുന്നു.
ഇപ്പോൾ 113 മുതല്‍ 121 വരെ സീറ്റുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടും, കോണ്‍ഗ്രസ് 58 മുതല്‍ 64 വരെ സീറ്റ് പിടിക്കുമെന്നാണ് എ.ബി.പി^സി.എസ്.ഡി.എസ് നടത്തിയ സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിനും ബിജെപിക്കും ഇത് നിർണ്ണായക പോരാട്ടമാണ്.
കോൺഗ്രസ്സിന് നിർണ്ണായകമെങ്കിൽ ബിജെപിക്ക് ഗുജറാത്ത് അഭിമാന പോരാട്ടമാണ്. പ്രധാനമന്ത്രിയുടെ നാട്ടിലെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുകയാണ്.
Post Your Comments