Latest NewsKeralaNews

തോമസ്‌ ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം•കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ്‌ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബഹറയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോട്ടയം വിജിലന്‍സ് എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ചാണ്ടിയുടെ കൈയേറ്റം കേരള ഭൂ സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കെതിരെ തൃശൂര്‍ സ്വദേശി മുകുന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button