റോഡ് നിയമങ്ങള്‍ ലംഘിച്ച് എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ജീപ്പുകാരന്റെ മുമ്പിൽ സ്വന്തം ബൈക്കില്‍ ചങ്കൂറ്റത്തോടെ നിന്ന യുവാവിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്തിയിട്ടും തന്നെ ഉപദ്രവിച്ചിട്ടും ധൈര്യത്തോടെ നിന്ന യുവാവിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവാവ് ആരാണെന്ന് പലരും കുറച്ചുദിവസമായി അന്വേഷണത്തിലായിരുന്നു.
ബീഹാറിലെ ഭോപ്പാല്‍ സ്വദേശിയായ സഹില്‍ ഭാട്ടവ് ആണ് ചങ്കുറപ്പോടെ നിന്ന ആ യുവാവ്. വൺവേ തെറ്റിച്ചെത്തിയ ജീപ്പ് ഡ്രൈവർ പൂര്‍ണമായും തെറ്റാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ജീപ്പ് തടഞ്ഞതെന്ന് സാഹില്‍ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വന്ന വഴിയേ തിരിച്ചുപോകാന്‍ താന്‍ അയാളോട് ആവശ്യപ്പെട്ടു. ഇതൊന്നും കേള്‍ക്കാതെ അയാള്‍ വാഹനത്തിലിരുന്ന് പുകവലിക്കുന്നത് തുടര്‍ന്നു.
താൻ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അയാള്‍ തെറ്റ് തിരുത്തിയില്ലെന്നു മാത്രമല്ല ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്രയൊക്കെ നടന്നിട്ടും സമീപത്തുണ്ടായിരുന്ന ആരും തിരിഞ്ഞു നോക്കിയില്ല. ജീപ്പില്‍ നിന്നും പുറത്തിറങ്ങി അയാളെന്നെ മര്‍ദ്ദിച്ചപ്പോള്‍ പോലും ആളുകള്‍ കണ്ടുനിന്നതേയുള്ളൂ. പിന്നീടാണ് കുറച്ചുപേര്‍ വന്ന് അയാളെ പിടിച്ചു മാറ്റിയത്. തുടർന്ന് ജീപ്പ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തുവെന്നും സാഹിൽ വ്യക്തമാക്കി.
Post Your Comments