തിരുവനന്തപുരം : കേരളത്തിലെ റോഡുകളില്‍ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവില്‍ സംസ്ഥാന മോട്ടര്‍ വാഹനവകുപ്പാണ്. എന്നാല്‍ പലരും പിഴയടക്കാകെ മുങ്ങുകയാണ് പതിവ്. ഇനിമുതല്‍ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാന്‍ കേന്ദ്രവും രംഗത്തുണ്ടാവും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹന്‍ സോഫ്റ്റ്വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുക. റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ ഇതിനായി പരിവാഹന്‍ സോഫ്റ്റ്വെയറുമായി ലിങ്ക് ചെയ്യും. ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേക സംഘത്തെയാണ് മോട്ടോര്‍ വാഹനവകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ ആര്‍ക്കുവേണമെങ്കിലും ട്രാഫിക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങള്‍ സഹിതമെടുത്ത് അപ്ലോഡ് ചെയ്യാനും സാധിക്കും.
Read Also : ഒമിക്രോണിന്റെ ഉത്ഭവവും ഞെട്ടിക്കുന്ന വിവരങ്ങളും കണ്ടെത്തിയത് സ്വകാര്യ ലാബ് മേധാവി
റോഡില്‍ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞാല്‍, ഉടന്‍ വാഹന ഉടമയ്ക്ക് പിഴ മൊബൈലില്‍ സന്ദേശമായി ലഭിക്കും, പിന്നാലെ പതിനഞ്ച് ദിവസത്തിനകം വീട്ടില്‍ തപാല്‍ വഴിയും നോട്ടീസ് ലഭിക്കും. എന്നാല്‍ പതിനഞ്ച് ദിവസത്തിനകം പിഴ നല്‍കാനായില്ലെങ്കില്‍ പിന്നീട് തുക കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വരും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡീറ്റയില്‍സ് എന്‍ ഐ സിയുടെ സെര്‍വറില്‍ സൂക്ഷിക്കുകയും ചെയ്യും. പിഴ തുക അടയ്ക്കാത്തവര്‍ക്ക് പിന്നീട് നികുതി, ഫിറ്റ്‌നസ് ഉള്‍പ്പെടെ എല്ലാ ഇടപാടുകളും നടത്താനാവാതെ വരികയും, വാഹനത്തെ വിലക്കുകയും ചെയ്യും.
Post Your Comments