വാക്സിന് യജ്ഞം വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍. വാക്സിനേപ്പറ്റി അഭിപ്രായം വിളമ്പുന്ന അശാസ്ത്രീയ പ്രചാരകരെ മറക്കാനാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് .വാക്സിന് യജ്ഞത്തെ കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നത്. പലപ്പോഴും നമുക്ക് ചുറ്റും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകള്‍ കാണാനാകുമെന്നും അദ്ദേഹം കുറിച്ചു.
പ്രതിരോധത്തേക്കാള്‍ മികച്ചൊരു ചികിത്സയില്ല. നമ്മുടെ കുഞ്ഞുങ്ങളെ നമ്മുടെ ജാഗ്രതക്കുറവ് ബാധിക്കരുത്. അബദ്ധവിശ്വാസങ്ങള്‍ തിരുത്തപ്പെടട്ടെ. അവസാന ദിനങ്ങളിലേക്ക് മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി കടന്നിരിക്കുന്നു. ഇന്നു തന്നെ ഇതുവരെ നല്കാത്തവര് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രധിരോധ കുത്തിവയ്പ് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;
രോഗങ്ങള്‍, ലോകം ഭയക്കുന്ന നിസ്സഹായതയാണ്. എന്നിട്ടും അലസതയും അറിവില്ലായ്മയും കൊണ്ട് രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന ദയനീയ കാഴ്ചകള്‍ പലപ്പോഴും നമുക്ക് ചുറ്റും കാണാം.
ഒരു മാസമായി കേരളത്തില്‍ നടന്നു വരുന്ന മീസില്‍സ്റുബെല്ല കുത്തിവെപ്പിനെ കുറിച്ച് അറിഞ്ഞിരിക്കുമല്ലോ. പത്താം മാസം മുതല്‍ പത്താം ക്ലാസ് വരെയുള്ള കൊച്ചു മിടുക്കന്മാരും മിടുക്കികളും മാത്രമല്ല, അവരിലൂടെ നമ്മുടെ സമൂഹം മുഴുവനാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുമിച്ച് ഒരേ സമയം കുത്തിവെപ്പ് നല്കി വലിയ പ്രതിരോധം സൃഷ്ടിച്ചാലേ ഈ രോഗാണുക്കള്‍ പടരുന്നത് എന്നെന്നേക്കുമായി നമുക് തടയാന്‍ കഴിയൂ. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വികസിതരാജ്യങ്ങളോട് കിട പിടിക്കുന്ന നമ്മുടെ മലയാളമണ്ണില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടന്ന ഈ പരിപാടിയിലെ പങ്കാളിത്തം ഇതുവരെ എന്തേ അറുപത് ശതമാനത്തിന് മീതേ മാത്രമായി മടിച്ചു നിന്നു
മരണത്തിനോ സാരമായ വൈകല്യങ്ങള്‍ക്കോ കാരണമായേക്കാവുന്ന രണ്ട് മാരകരോഗങ്ങളെ പിഴുതെറിയാനുള്ള സുവര്‍ണാവസരത്തിന് നേരെ നമ്മളില്‍ ചിലരെങ്കിലും കണ്ണടച്ചു കളഞ്ഞതെന്ത് കൊണ്ടാണ്?
അശാസ്ത്രീയപ്രചാരകരെ മറന്നേക്കാം. നമ്മുടെ സമൂഹത്തില്‍ നിന്നും ഈ രണ്ട് മാരകരോഗങ്ങളെ വേരോടെ പിഴുത് കളയുന്ന ഈ യജ്ഞത്തില്‍ നമ്മുടെ മക്കളും പങ്കാളികളാകട്ടെ. അത് നമ്മുടെ കടമയും അവരുടെ അവകാശവുമാണ്.
പ്രതിരോധത്തേക്കാള്‍ മികച്ചൊരു ചികിത്സയില്ല. നമുടെ ജാഗ്രതക്കുറവ് നമ്മുടെ കുഞ്ഞുങ്ങളെ ബാധിക്കരുത്. അബദ്ധവിശ്വാസങ്ങള്‍ തിരുത്തപ്പെടട്ടെ. മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടി അതിന്റെ അവസാന ദിനങ്ങളിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ നല്കാത്തവര് ഇന്നു തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രധിരോധ കുത്തിവയ്പ് നല്‍കണം. മീസില്‍സും റുബല്ലയും ചരിത്രമാകട്ടെ.
Post Your Comments