
ചെന്നൈ: 1025 അഭിഭാഷകരെ തമിഴ്നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. ഓള് ഇന്ത്യ ബാര്‍ എക്സാമിനേഷന്(എഐബിഇ) എഴുതുന്നതില്‍നിന്നു വിട്ടുനിന്നതിനാലാണിത്. ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ നിയമപ്രകാരം 2010 മുതല്‍ പഠിച്ചിറങ്ങുന്ന എല്ലാ ബിരുദ വിദ്യാര്‍ഥികളും രാജ്യത്ത് നിയമം പരിശീലിക്കണമെങ്കില്‍ എഐബിഇ പരീക്ഷ എഴുതണം.
2012ല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ നിയമം ഇളവ് ചെയ്തെങ്കിലും 2015ല്‍, പഠിച്ചിറങ്ങി രണ്ടു വര്‍ഷത്തിനുശേഷവും പരീക്ഷ എഴുതാത്ത അഭിഭാഷകരെ അയോഗ്യരാക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments