മള്‍ട്ടി ആക്സില്‍ വാഹനങ്ങളടക്കം 16 വാഹനങ്ങള്‍ ഓടിച്ച് ഗോള്‍ഡല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് ഏഴുവയസുകാരി. മൈസുരു സ്വദേശികളായ താജുദ്ദീന്റെയും ഫാത്തിമയുടെയും മകളായ റിഫ തസ്കീനാണ് ആ കൊച്ചുമിടുക്കി. ഏഴാം മാസം മുതലാണ് റിഫ വാഹനങ്ങളുമായി ഇടപഴകാൻ തുടങ്ങുന്നത്. പിതാവ് ഡ്രൈവിംഗ് പരിശീലനത്തിന് പോകുമ്പോള്‍ അവളേയും കൂട്ടും. മൂന്നുവയസ്സുള്ളപ്പോള്‍ തന്നെ റിഫ വാഹനമോടിക്കാൻ പഠിച്ചു. കാര്‍, ട്രക്ക്, ടെമ്പോ തുടങ്ങി ഈ കുഞ്ഞിക്കൈകളില്‍ വഴങ്ങാത്ത വാഹനങ്ങളില്ല.
മോട്ടാര്‍ സൈക്കിളാണ് ആദ്യം പഠിച്ചത്. വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകാനാണ് റിഫയ്ക്ക് ആഗ്രഹം. മൈസുരു ബന്നിമണ്ഡപം ഗ്രൗണ്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രണ്ടുമണിക്കൂര്‍ നടത്തിയ പ്രകടനമാണ് റിഫയെ റെക്കോഡുടമയാക്കിയത്.
Post Your Comments