News

ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: ആന്‍റണി രാജു

തിരുവനന്തപുരം: ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു. ബസുകളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറുടെ സീറ്റിന് നേരെ ഘടിപ്പിച്ച സീറ്റിലെയാള്‍ക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ കാബിനില്‍ ഇരിക്കുന്നയാള്‍ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി എഐ ക്യാമറയിലൂടെ 3,52,730 കേസുകൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. ഇതില്‍ 80,743 കേസുകളാണ് കെൽട്രോൺ സ്ഥിരീകരിച്ചത്. 19,790 എണ്ണം മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തി. ഇതില്‍ 10,457 എണ്ണത്തിന് ചെലാൻ അയച്ചതായും മന്ത്രി പറഞ്ഞു. വിഐപി വാഹനങ്ങളുമായി ബന്ധപ്പെട്ട് 56 കേസുകൾ വന്നതായും ഇതില്‍ പത്ത് എണ്ണത്തിന് ചെലാന്‍ തയ്യാറാക്കിയതായും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു.

പിണറായി സർക്കാർ നാട് എങ്ങനെ വിറ്റ് തുലച്ച് പണമുണ്ടാക്കാമെന്ന ഗവേഷണം നടത്തുന്നവർ: കെ സുരേന്ദ്രൻ

‘എഐ ക്യാമറകൾ പ്രവർത്തനക്ഷമമായതിന് ശേഷം റോഡപകട മരണ നിരക്കില്‍ ഗണ്യമായ കുറവ് വന്നു. എഐ ക്യാമറകൾ നിലവില്‍ വന്ന അഞ്ചാം തിയതി എട്ട് പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. ഇന്നലെത്തെ കണക്കില്‍ ഇത് ആറ് പേരാണ്. ശരാശരി മരണ സംഖ്യ നേരത്തെ 12 ആയിരുന്നു. അത് നേര്‍ പകുതിയിലെത്തി,’ ആന്‍റണി രാജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button