കോഴിക്കോട്: ഗെയിൽ ഇരകളുടെ ആശങ്ക പരിഹരിക്കുന്നതിന് വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരസമിതി മുമ്പോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ല അതിനാൽ സമരം തുടരുമെന്ന് സമരസമിതി നേതാക്കളായ ജി. അബ്ദുൽ അക്ബറും അബ്ദുൽ കരീമും സി.പി. ചെറിയമുഹമ്മദും അറിയിച്ചു.
ജനവാസമേഖല ഒഴിവാക്കാൻ അലൈൻ മെൻറ്ററിൽ മാറ്റം വരുത്തണം എന്ന നിലപാടിൽ സമരസമിതി ഉറച്ചു നിൽക്കുകയാണ്.പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് ആക്രമണത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. സമരസമിതി ചൊവ്വാഴ്ച യോഗം ചേർന്ന് പുതിയ നിലപാടുകൾ വ്യക്തമാക്കും.
Post Your Comments