CricketLatest NewsNewsSports

യുവ താരങ്ങള്‍ക്ക് വേണ്ടി ധോണി വഴി മാറാന്‍ സമയമായെന്ന് സേവാഗ്

ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദ്ര സേവാഗ് രംഗത്ത്. കഴിഞ്ഞ ദിവസം രാജ്കോട്ടില്‍ ന്യൂസിലാന്റുമായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ധോണിക്കാണെന്നാണ് സേവാഗിന്റെ വിമര്‍ശനം. ടി-20 ഒഴികെയുള്ള മത്സരങ്ങള്‍ക്ക് ധോണിയുടെ സാന്നിദ്ധ്യം ടീമില്‍ വളരെ അത്യാവശ്യമാണ്. യുവ താരങ്ങള്‍ക്ക് വേണ്ടി ധോണി വഴി മാറാന്‍ സമയമായെന്നാണ് തന്റെ അഭിപ്രായം. ധോണിക്ക് പകരക്കാരനായ് മറ്റൊരാളെ കണ്ടെത്താനായെന്നും ടീമിലെ നിലവിലെ ഓള്‍ റൗണ്ടര്‍ കളിക്കാരനായ ഹാര്‍ദിക് പാണ്ഡ്യ തന്റെ ബാറ്റിങ്ങ് രീതി നിലനിര്‍ത്തണമെന്നും സേവാഗ് വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യ 18 പന്തില്‍ 16 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. ഇതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാനകാരണം. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button