ലണ്ടൻ: സ്വതന്ത്ര കശ്മീര്‍ എന്ന ആശയം പലപ്പോഴും ഉയര്‍ന്നുവരുന്നുണ്ടെങ്കിലും അത് യഥാര്‍ത്ഥ്യമാകില്ല. ഇന്ത്യയുമായി യുദ്ധം ഒന്നിനും ഒരു പോംവഴിയല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് ഖക്വന്‍ അബ്ബാസി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ സൗത്ത് ഏഷ്യ സെന്റര്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ ഓഫ് പാകിസ്ഥാൻ 2017’ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്ന അബ്ബാസി.
സ്വതന്ത്ര കാശ്‌മീരിനായുള്ള ആവശ്യത്തിന് പിന്തുണയില്ലെന്നും വെറും ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും അബ്ബാസി പറഞ്ഞു. കശ്മീര്‍ പ്രശ്നം പരിഹരിക്കുംവരെ ഇരുഅയല്‍ക്കാരും തമ്മിലുള്ള ബന്ധം പിരിമുറുക്കമുള്ളതായി തുടരുമെന്നും അബ്ബാസി കൂട്ടിച്ചേർത്തു. കൂടാതെ പാകിസ്താന്‍ -യു.എസ് ബന്ധം അഫ്ഗാനിസ്ഥാന് ഒറ്റയ്ക്ക് നിർവചിക്കാൻ സാധ്യമല്ലെന്നും അബ്ബാസി വ്യക്തമാക്കി.
Post Your Comments