ലണ്ടന്‍: വൃദ്ധപിതാവിനെ കൂടിയ അളവില്‍ മോര്‍ഫിന്‍ കുത്തിവെച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ബിപിന്‍ ദേശായിക്ക് ലണ്ടനിൽ വിചാരണ. 85കാരനായ പിതാവ് ധീരജ്ലാല്‍ ദേശായ് ആത്മഹത്യ ചെയ്തെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിലൂടെ രക്തത്തില്‍ മോര്‍ഫിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പിതാവിന് ആദ്യം മോര്‍ഫിന്‍ കുത്തിവെച്ച പഴം കഴിക്കാന്‍ നല്‍കിയെന്നും അതിനുശേഷം കൂടിയ അളവില്‍ ഇന്‍സുലിന്‍ ഇഞ്ചക്റ്റ് ചെയ്തുവെന്നും ബിപിൻ കുറ്റസമ്മതം നടത്തി. മരണം ഉറപ്പിച്ചതിനുശേഷം സംശയം തോന്നാതിരിക്കാന്‍ പിറ്റേന്ന് രാവിലെ പിതാവിനായി ഭക്ഷണം തയ്യാറാക്കി വെക്കുകയും ഒാഫീസിലേക്ക് പോവുകയും ചെയ്തു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നു മരുന്നുകൾ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
Post Your Comments