ആലപ്പുഴ: സിപിഎം സംസ്ഥാന സമിതിയംഗം സി.എന്‍. മോഹനന്റെ മകളുടെ ആഡംബര വിവാഹം വിവാദത്തിൽ. എറണാകുളം ജില്ലയില്‍ പിണറായി പക്ഷത്തിന്റെ കരുത്തനായ വക്താവും വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ചെയര്‍മാനുമാണു സി.എന്‍. മോഹനന്‍. കഴിഞ്ഞ ഞായറാഴ്ച കോലഞ്ചേരിയിലും കൊച്ചിയിലുമായി നടന്ന വിവാഹച്ചടങ്ങും പണം വാരിയെറിഞ്ഞുള്ള സല്‍ക്കാരവും പാര്‍ട്ടിവൃത്തങ്ങളില്‍ പോലും ചര്‍ച്ചയായി.വിവാഹസല്‍ക്കാരത്തില്‍ രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്തു.
അതിനു പുറമേയാണു കൊച്ചി മരടിലെ നക്ഷത്ര ഹോട്ടലില്‍ കോക്ടെയിൽ പാർട്ടി ഉള്‍പ്പെടെയുള്ള രാത്രിവിരുന്നു സംഘടിപ്പിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. പുത്തന്‍കുരിശിനടുത്തു പൂത്തൃക്കയില്‍ ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതമാരംഭിച്ച മോഹനന്‍ പിന്നീട് സംഘടനയുടെ ജില്ലാ സെക്രട്ടറിയായി. ആഡംബര വീടിന്റെ കാര്യത്തിലും മോഹനൻ വിമർശനം നേരിട്ടതാണ്.
മകളുടെ വിവാഹം റിസോര്‍ട്ടില്‍ നടത്തി വിവാദത്തിലായ സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനു പിന്നാലെയാണു പാര്‍ട്ടി സംസ്ഥാനനേതാവിനെതിരേയും സമാനമായ ആരോപണമുയരുന്നത്. സി.പി.ഐയിലെ ഗീതാ ഗോപി എം.എല്‍.എയുടെ മകളുടെ വിവാഹവും ആര്‍ഭാടത്തിന്റെ പേരില്‍ സമീപകാലത്തു വിവാദമായിരുന്നു.
Post Your Comments