ബജാജ് അവഞ്ചറിനെ മുട്ടുകുത്തിക്കാൻ പുത്തൻ ക്രൂയ്സർ ബൈക്ക് ഇന്‍ട്രൂഡർ 150 സുസുക്കി പുറത്തിറക്കി. പ്രസിദ്ധമായ മോഡൽ ഇന്‍ട്രൂഡര്‍ എം1800ആറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇന്‍ട്രൂഡർ 150യെയും സുസുകി നിർമിച്ചിരിക്കുന്നത്. ട്രയാങ്കുലാര്‍ ഹെഡ്ലാമ്പുകൾ , ഫ്യൂവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍ മുതലായ പ്രധാന ഡിസൈന്‍ ശൈലികളെല്ലാം മറ്റു ബൈക്കുകളിൽ നിന്നും ഇവനെ വ്യത്യസ്തനാക്കുന്നു.
ജിക്സര്‍ 150നു ജീവൻ നൽകുന്ന 154.9 സിസി എഞ്ചിനായിരിക്കും ഇന്‍ട്രൂഡറിനും ജീവൻ നൽകുക.14.6 ബിഎച്ച് പി 14 എൻഎം ടോര്‍ക്കും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും നിരത്തുകളിൽ ഇവനെ കരുത്തനാക്കുന്നു.
ഫ്രന്റ് ഡിസ്ക് എബിഎസ് ട്രയാങ്കുലാര്‍ എല്‍ഇഡി ടെയില്‍ലൈറ്റ്, വീതിയേറിയ റിയര്‍ ഫെന്‍ഡര്‍ എന്നിവ അടങ്ങുന്ന സുസൂക്കി ഇന്‍ട്രൂഡര്‍ 150ക്ക് 98,340 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ഡിസൈൻ കൊണ്ടും കരുത്തും കൊണ്ടും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഇന്‍ട്രൂഡർ ബജാജ് അവഞ്ചറിന്റെ ആധിപത്യത്തിന് കടുത്ത ഭീക്ഷണിയായിരിക്കും നൽകുക.
Post Your Comments