Latest NewsKeralaNews

നോട്ട് നിരോധനം റി​സ​ര്‍​വ് ബാ​ങ്കി​നു നേരെയുള്ള ആക്രമണം: ഡോ.മ​ന്‍​മോ​ഹ​ന്‍ സിംഗ്

ന്യൂ​ഡ​ല്‍​ഹി: നോ​ട്ട് നി​രോ​ധ​നത്തിനു എതിരെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.മ​ന്‍​മോ​ഹ​ന്‍ സിംഗ് വീണ്ടും. ഇത് വലിയ മ​ണ്ട​ത്ത​ര​മാ​ണ്. മോദി കാണിച്ച അ​ബ​ദ്ധം അദ്ദേഹം ഇനി എങ്കിലും അം​ഗീ​ക​രിക്കാൻ തയാറാകണം. മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ബ്ലൂം​ബെ​ര്‍​ഗ്ക്വി​ന്‍റി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോദിക്കു എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നിയിച്ചത്.

നോട്ട് നിരോധനം റി​സ​ര്‍​വ് ബാ​ങ്കി​നു നേരെയുള്ള ആക്രമണമായിരുന്നു. ഇതു റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ വി​ശ്വാ​സ്യ​ത​, സ്വാ​ത​ന്ത്ര്യം എന്നിവയെ ചോദ്യം ചെയ്തു. രാജ്യത്തെ ദരിദ്രരായ ജനങ്ങളാണ്‌ നോ​ട്ട് നി​രോ​ധ​നത്തി​ന്‍റെ ക്ലേശം നേരിട്ടത്. പ്രതീക്ഷിച്ചതിലും വലിയ നഷ്ടമാണ്‌ ഈ തീരുമാനം കാരണം വ്യാ​വ​സാ​യി​ക രം​ഗ​ത്ത് സംഭവിച്ചത്. ഇതു മണ്ടൻ തീരുമാനമെന്നതും ഇതു കാരണം രാജ്യത്ത് നഷ്ടമുണ്ടായി എന്നതും അം​ഗീ​ക​രി​ക്കാൻ മോദി തയാറാകാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button