![](/wp-content/uploads/2017/11/body-buil.jpg)
മംഗളൂരു; മത്സരത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് ബോഡി ബില്‍ഡര്‍ മരിച്ചു. ഫറങ്കിപേട്ട് കൊടിമൂലെയിലെ വിനയരാജ് (34) ആണ് ബോഡി ബിൽഡിങ് മത്സരത്തിനിടെ കുഴഞ്ഞു വീണു മരിച്ചത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഫസ്റ്റ് റൗണ്ടില്‍ വിജയിച്ച് രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു വിനയരാജ്. ജില്ലാ അമേച്വര്‍ ബോഡി ബിള്‍ഡേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെയായിരുന്നു സംഭവം. ആറു മാസം മുൻപായിരുന്നു വിവാഹം.
Post Your Comments