കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബോഡി ബില്‍ഡറായും 2021ലെ മിസ്റ്റര്‍ കേരളയും മിസ്റ്റര്‍ തൃശ്ശൂരുമായി വാര്‍ത്തകളില്‍ ഇടം നേടിയ പ്രവീണ്‍നാഥിന്റെ മരണത്തില്‍ പ്രതികരിച്ച് അക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പ്രവീണിന്റെ മരണത്തിന് ഉത്തരവാദികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്ന് അവര്‍ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ആരോപണവുമായി രംഗത്ത് എത്തിയത്.
Read Also: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ…
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘പ്രിയ അനിയാ നീ വിട്ടു പോകുമെന്ന് കരുതിയതേ ഇല്ല. എത്രയോ പേര്‍ നിനക്ക് ഒപ്പം ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ഈ മരണത്തിന് ഉത്തരവാദി’
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തില്‍ ആദ്യമായി ആ സ്വത്വത്തില്‍ ഒരു കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ് നെന്മാറ സ്വദേശിയായ പ്രവീണ്‍നാഥ് പ്രണയ ദിനത്തിലാണ് ട്രാന്‍സ് വുമണ്‍ റിഷാന ഐശുവുമായുള്ള വിവാഹം നടന്നത്. എന്നാല്‍ ഈ ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇത് പ്രവീണിനെ തളര്‍ത്തിയിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയിലെന്നും വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീണ്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണ്‍ പൂങ്കുന്നത്തെ വീട്ടില്‍ വെച്ച് വിഷം കഴിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പ്രവീണ്‍ മരണത്തിന് കീഴടങ്ങിയത്.
Post Your Comments