
മുംബൈ∙ മഹാരാഷ്ട്രയിൽ ബോഡി ബിൽഡർ 27–ാം വയസ്സിൽ ഹൃദയാഘാതം കാരണം മരിച്ചു. നലാസോപര ഈസ്റ്റിലെ ആരം കോളനിയിൽ താമസിക്കുന്ന അജിങ്ക്യ കദാം ആണ് മരിച്ചത്. 75 കിലോ ഗ്രാം വിഭാഗത്തിൽ നിരവധി വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ബോഡി ബിൽഡറാണ് അജിങ്ക്യ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അജിൻക്യയെ കഴിഞ്ഞ ദിവസം മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വീട്ടിൽ വച്ചാണ് യുവാവിന് ഹൃദയാഘാതം ഉണ്ടായത്.
അടുത്തിടെ, തമിഴ് ബോഡി ബിൽഡർ വിജയി അരവിന്ദ് ശേഖർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത് ഏറെ വാർത്തയായിരുന്നു. 022-ലെ മിസ്റ്റർ തമിഴ്‌നാട് വിജയിയായിരുന്നു 30-കാരനായ അരവിന്ദ് ശേഖർ. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അരവിന്ദ് ശേഖർ വെയ്റ്റ് ലോസ് കോച്ച് എന്ന നിലയിൽ വളരെയധികം ജനശ്രദ്ധയുള്ള താരമായിരുന്നു. ശരീരഭാഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഓൺലൈൻ മുഖേന എടുത്ത ക്ലാസുകൾക്ക് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്. പല പ്രമുഖ വ്യക്തികളും അരവിന്ദിന്റെ ക്ലാസിൽ പങ്കാളികളായിരുന്നു.
Post Your Comments