ന്യൂഡൽഹി: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നുമാണ് കണ്ണന്താനം രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ബിജെപി സ്ഥാനാർഥിയായ കേന്ദ്ര ടൂറിസം മന്ത്രിയുടെ പേര് നാമനിർദേശം ചെയ്തത് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ്. നേരെത്ത ഇവിടെ നിന്നും ജയിച്ചത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആയിരുന്നു. അദ്ദേഹം രാജിവച്ച സീറ്റിലാണ് കണ്ണന്താനം മത്സരിക്കുന്നത്.
ഈ സീറ്റിലേക്കുള്ള രാജ്യസഭ തെരഞ്ഞെടുപ്പ് നവംബർ 16നു നടക്കും. ബിജെപിക്കു മികച്ച ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. അതു കൊണ്ട് സുഗമായി കണ്ണന്താനം തെരെഞ്ഞടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments