തിരൂര്‍: 1.65 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മംഗലാപുരം സ്വദേശി പിടിയിൽ. റെയില്‍വേ സ്റ്റേഷനില്‍ ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാളില്‍ നിന്ന് അസാധുവാക്കിയ 1000 രൂപയുടെ 104 നോട്ടുകളും 500ന്റെ 122 നോട്ടുകളുമാണ് കണ്ടെടുത്തത്.
പ്ലാറ്റ്ഫോമില്‍ വലിയ സഞ്ചിയുമായി ഇയാള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ലഹരി പാക്കറ്റുകളാണെന്ന് കരുതി പിടികൂടി പരിശോധിക്കുകയായിരുന്നു. വലിയ പ്ലാസ്റ്റിക് കവറില്‍ കെട്ടുകളാക്കിയും പല മടക്കുകളായി തിരുകിവെച്ചുമാണ് പണം സൂക്ഷിച്ചിരുന്നത്.
Post Your Comments