Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

നോട്ട് നിരോധനം, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേർക്കുള്ള ആക്രമണം : രാഹുൽ ഗാന്ധി

ന്യൂ ഡൽഹി : നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ നോട്ട് നിരോധനം നാലാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേർക്കുള്ള ആക്രമണമാണ്. നോട്ടുനിരോധനത്തിന്‍റെ ദൂഷ്യഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ വിമർശിച്ചു.

മോദിയുടെ ‘കാഷ് ഫ്രീ ഇന്ത്യ’ യഥാര്‍ത്ഥത്തില്‍ തൊഴിലാളികളേയും കര്‍ഷകരേയും ചെറുകിട വ്യവസായികളേയും ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയാണ്. രാജ്യത്തെ ഏറ്റവും സമ്പന്നരായ ശതകോടേശ്വരന്മാർക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂ. 2016 നവംബർ 8ന് മോദി എറിഞ്ഞ ആ പകിട 2020 ആഗസ്റ്റ് 31 ന് വലിയ ദുരന്തമാണ് സൃഷ്ടിച്ചിട്ടുള്ളത്. സാധാരണക്കാരന്‍റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടക്കാന്‍ ഉപയോഗിച്ചു. ഇത് മാത്രമാണ് നോട്ടുനിരോധനംകൊണ്ടു നടന്നതെന്നും രാഹുൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button