റിയാദ്: സൗദി രാജകുമാരന്മാരുടെ അറസ്റ്റില്‍. നിലവിലെ മന്ത്രിസഭയില്‍ വിവിധ പദവികള്‍ വഹിക്കുന്ന നാല് പേരും മുന്‍മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാര് അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അല്‍-അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജകുമാരാന്മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണല്‍ ഗാര്‍ഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി.
മൊഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ അഴിമതികളില്‍ കമ്മീഷന് നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയാണ് രാജകുമാരന്മാരുടെ അറസ്റ്റെന്നാണ് സൗദി പ്രസ്സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments